ദുരന്ത പ്രതികരണ സേനാംഗങ്ങള്‍ക്ക്് ജില്ലാതല പരിശീലനം 30ന്

തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ രുപീകരിക്കപ്പെട്ടിട്ടുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ക്കുള്ള പരിശീലനം ജൂണ്‍ 30 ന് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍ ഉദ്ഘാടനം ചെയ്യും. ദുരന്ത നിവാരണ അതോറിറ്റിയും കിലയും ചേര്‍ന്ന് നടത്തുന്ന പരിശീലനത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസ് നേതൃത്വം നല്‍കും. രാവിലെ 9.30 മുതല്‍ ഓണ്‍ലൈനില്‍ നടത്തുന്ന പരിശീലന പരിപാടിയില്‍ പ്രഥമ ശുശ്രുഷ, മുന്നറിയിപ്പ് ടീമുകള്‍ക്ക് രാവിലെയും, രക്ഷാ പ്രവര്‍ത്തനവും ഒഴിപ്പിക്കലും, ക്യാമ്പ് മാനേജ്‌മെന്റ് ടീമുകള്‍ക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പരിശീലനം.