‘ദൃശ്യം’ 2 ചോർന്നു; ചിത്രം ടെലിഗ്രാമിൽ

കൊച്ചി:റിലീസിന് പിന്നാലെ ജിത്തു ജോസഫിന്റെ ദൃശ്യം 2 ചോർന്നു. രാത്രി ഓടി റിലീസിന് രണ്ടു മണിക്കൂറിന് ശേഷമാണ് ദൃശ്യം ടെലിഗ്രാമിൽ ലഭ്യമായത്. നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും ഇതിൽ ഔദ്യോഗികമായ പ്രതികരണം ഉണ്ടായിട്ടില്ല.

അർധരാത്രി 12ന് ആമസോൺ പ്രൈം വിഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ റിലീസ്. കോവിഡ് നിയന്ത്രണങ്ങൾ മൂലമാണ് ദൃശ്യം 2 ഒടിടി റിലീസാക്കാൻ നിർമാതാക്കൾ തീരുമാനിച്ചത്.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാർ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.