ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് പി.ആർ.കെ.നായർ അന്തരിച്ചു.

കണ്ണൂർ:കണ്ണപുരം മൊട്ടമ്മൽ സ്വദേശി
കണ്ണൂർ മേലെ ചൊവ്വ ശിവക്ഷേത്രത്തിന് സമീപം”പാലങ്ങാടൻ” വീട്ടിൽ താമസിക്കുന്ന
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും ഗ്രന്ഥകർത്താവും സാമൂഹ്യ സാംസ്കാരിക സാക്ഷരതാ പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന പി.ആർ.കെ.നായർ (86) അന്തരിച്ചു.

മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.ഇരുൾ അൽപം നീങ്ങിയപ്പോൾ,പുരോഗതിയുടെ പാത
എന്നീ കൃതികൾക്ക് ദേശീയ അവാർഡും വായിച്ചാൽ വളരാം,ഒന്നാണ് നമ്മൾ എന്നീ കൃതികൾക്ക് സംസ്ഥാന അവാർഡും കരസ്ഥമാക്കി.ഇരുപതോളം ഗ്രന്ഥങ്ങളുടെ കർത്താവാണ്.

സോവിയറ്റ് യൂണിയനിൽ ഒരു മാസം നീണ്ടു നിന്ന അന്തർദേശീയ റഷ്യൻ ഭാഷ സെമിനാറിൽ പങ്കെടുക്കുകയുണ്ടായി.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ജപ്പാനിൽ കൈവന്ന പുരോഗതി മനസ്സിലാക്കുവാൻ രണ്ടു തവണ ജപ്പാൻ സന്ദർശിക്കുകയും അതേപ്പറ്റി ജപ്പാൻ്റെ പുരോഗതി എന്ന ഗ്രന്ഥം എഴുതി പ്രസിദ്ധീകരിച്ചു.
.

കണ്ണപുരം ക്ലേ പോട്ടറി സൊസൈറ്റി സ്ഥാപകനാണ്. ചെറുകുന്ന് ഗവ.ബോയ്സ് ഹൈസ്കൂളിൽ നിന്ന് മലയാളം അദ്ധ്യാപകനായി വിരമിച്ച അദ്ദേഹം കാൻഫെഡ്,ഇസ്കസ്, ഐപ്സൊ,ശാസ്ത്ര എന്നീ സംഘടനകളിൽ സജീവമായിരുന്നു.

പിതാവ്:പരേതനായപാലങ്ങാടൻ കുഞ്ഞമ്പു നായർ മാതാവ്:പരേതയായ തഴെ വീട്ടിൽ പാർവ്വതി അമ്മ, ഭാര്യ ടി.നളിനി അമ്മ.മക്കൾ:രമേശൻ(ജപ്പാൻ),സുരേഷ്(എൻജിനീയർ മുംബൈ),സതീഷ് (ദുബൈ).സഹോദരങ്ങൾ:ലക്ഷ്മി അമ്മ (കണ്ണാടിപ്പറമ്പ്), കല്യാണി അമ്മ(കണ്ണപുരം), പി.കൃഷ്ണൻ (തിരുവനന്തപുരം),പരേതരായ കണ്ണൻ നായർ(സ്വാതന്ത്രസമര സേനാനി),നാരായണി അമ്മ.

സംസ്കാരം14 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്.