ദേശീയ പതാക തല തിരിച്ച് ഉയര്‍ത്തി കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയർത്തൽ വിവാദത്തിൽ. 75-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയ പതാക ഉയർത്തിയപ്പോഴാണ് ഇത്തരത്തിൽ അബദ്ധം സംഭവിച്ചത്. പതാക ഉയർത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു. എന്നാൽ മുഴുവനായും ഉയർത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയർത്തി.
കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ അടക്കമുള്ള നേതാക്കൾ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചങ്ങിൽ പങ്കെടുത്തിരുന്നു. മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രൻ പതാക ഉയർത്തിയത്.