ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നു,വാവ സുരേഷിൻ്റെ ആരോഗ്യനിലയിൽ വലിയ പുരോഗതി
കോട്ടയം:മൂർഖന്റെ കടിയേറ്റ് ചികിത്സയിൽ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്ക് മടങ്ങുന്നു. തലച്ചോറിന്റെ പ്രവർത്തനവും സാധാരണ നിലയിലേക്ക് എത്തുന്നതായി ഡോക്ടർമാർ അറിയിച്ചു. നില മെച്ചപ്പെടുന്നതോടെ അധികം താമസിയാതെ വെന്റിലേറ്ററിൽ നിന്ന് മാറ്റാനാകുമെന്നാണ് പ്രതീക്ഷ. കണ്ണുകൾ തുറന്നിട്ടില്ലെങ്കിലും ചോദ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുന്നുണ്ട്. ദ്രവരൂപത്തിൽ ഭക്ഷണം നൽകുന്നുണ്ട്.