ധനമന്ത്രി രാജി വയ്ക്കണമെന്ന് ചെന്നിത്തല


ധനമന്ത്രി ഡോ. തോമസ് ഐസക്ക് രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരട് റിപ്പോർട്ട് എന്ന് പറഞ്ഞു മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു.

ഭരണഘടന വിരുദ്ധ പ്രവർത്തി ചെയ്തത് മനപ്പൂർവമാണ്. അന്തിമറിപ്പോർട്ട് എന്ന് പറഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ അറിയാം. അതുകൊണ്ടാണ് മന്ത്രി നുണ പറഞ്ഞത്.സിഎജിയുടെ വാർത്താക്കുറിപ്പ് മന്ത്രിയുടെ എല്ലാ കള്ളവും പൊളിച്ചു. സഭയെ അവഹേളിച്ച മന്ത്രിക്കെതിരെ സ്പീക്കർക്ക് കത്തു നൽകി എന്നും ചെന്നിത്തല പറഞ്ഞു