ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു

തമിഴ് സൂപ്പര്‍ താരം ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹമോചിതരാകുന്നു. രാത്രിയാണ് തങ്ങള്‍ വേര്‍പിരിയുന്നുവെന്ന വാര്‍ത്ത ധനുഷ് ട്വിറ്ററിലൂടെ അറിയിക്കുന്നത്.

ധനുഷിന്റെ ട്വീറ്റ്…

‘പതിനെട്ട് വര്‍ഷമായി സുഹൃത്തുക്കളായി, ദമ്പതികളായി, മാതാപിതാക്കളായി, അഭ്യുദയകാംക്ഷികളായും നില്‍ക്കുന്നു. ഈ യാത്ര വളര്‍ച്ചയുടേയും, പരസ്പരധാരണകളുടേയും, വിട്ട് വീഴ്ചകളുടേയുമായിരുന്നു. ഇന്ന് ഞാങ്ങള്‍ രണ്ട് പാതയിലാണ് നില്‍ക്കുന്നത്. ഞാനും ഐശ്വര്യയും ദമ്പതികൾ എന്ന നിലയില്‍ പിരിയാന്‍ തീരുമാനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞങ്ങളെ മനസിലാക്കാനായി ഈ സമയം എടുക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിച്ച്‌ ഞങ്ങള്‍ക്ക് വേണ്ട സ്വകാര്യത നല്‍കണം.