ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം.
പൈനാവ്: ഇടുക്കിയിൽ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന് ആയിരങ്ങളുടെ അന്ത്യാഭിവാദ്യം.
കണ്ണൂരിലെ തൃച്ചംബരത്തെ പൊതുസ്മശാനത്തിലാണ് സംസ്കാരം. ധീരജിന്റെ വീടിനോട് ചേർന്ന് സി.പി.എം വാങ്ങിയ സ്ഥാലത്ത് സ്മാരകം പണിയും. കണ്ണൂർ ജില്ലയിലെ അതിർത്തിയായ മാഹിയിൽ നിന്ന് സി.പി.എം-എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. പിന്നീട് തളിപ്പറമ്പ് സി.പി.എം ഓഫീസിൽ പൊതുദർശനത്തിന് വെക്കും. വിലായാത്ര വരുന്ന പ്രദേശങ്ങളിൽ വൻ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
ധീരജിന്റെ ജന്മനാടായ തളിപ്പറമ്പിൽ വൈകിട്ട് നാല് മണിമുതൽ സി.പി.എം ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തളിപ്പറമ്പിലെ ടൗൺസ്ക്വയറിൽ ധീരജിന്റെ ചിത്രത്തിൽ പുഷ്പാർചന അർപ്പിക്കുന്നതിനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്.