ധർമ്മടം ബ്രണ്ണൻ കോളേജിൽ ഫിബ്രവരി 1, 2, തീയ്യതികളിൽ നാക്പിയർ സംഘമെത്തും
ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ധർമ്മടം ഗവ.ബ്രണ്ണൻ കോളേജ് അക്കാദമിക, അക്കാദമി കേതര മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ വിലയിരുത്താനും കൂടുതൽ മികവിനായുള്ള നിർദ്ദേശങ്ങൾ നൽകാനും അടുത്ത മാസം 1,2, തീയ്യതികളിലായി നാക്പിയർ ടീം എത്തും.’ – ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിൻ്റെ മാനദണ്ഡത്തിൽ ഗ്രേഡിങ്ങ് ചെയ്യുന്ന സംവിധാനമാണ് നാക്–നേരത്തെ രണ്ട് തവണകളായി ബി പ്ലസ്, എ. ട്രേഡുകൾ നേടിയ കോളേജിൽ മൂന്നാം തവണയാണ് രാജ്യത്തെ അക്കാദമിക് പണ്ഡിതന്മാർ ഉൾപ്പെട്ട സംഘം കൂടുതൽ പരിശോധനകൾക്കായി എത്തുന്നത് –
രാജസ്ഥാൻ എം.എസ്. സർവ്വകലാശാലയിലെ വൈസ് ചാൻസലറായിരുന്ന ബദരീ ലാൽ ചൌധരിയുടെ നേതൃത്വത്തിലുള്ളവരാണ് ബ്രണ്ണൻ കോളേജ് സന്ദർശിക്കുന്നത്– ബ്രണ്ണൻ കോളേജിൻ്റെ ഭൌതിക സൌകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ യു.ജി.സി.യുടെ ഫണ്ട് ലഭിക്കണം… അതിനു് നാക് ഗ്രേഡ്’ അനിവാര്യമാണ്.- ‘ നാക്പിയർ ടീമിൻ്റെ സന്ദർശനത്തിന് മുന്നോടിയായ ബ്രണ്ണനിൽ വിവിധ പ്രവൃത്തികളും സൌകര്യങ്ങളും പഠന സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞു.:
കോടികളൂടെ വികസന പ്രവൃത്തികൾ പൂർത്തീകരണ ഘട്ടത്തിലുമാണ് — വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ചാന്ദ്നി പി.സാം, വൈസ് പ്രിൻസിപ്പൽ ഡോ.ജി സാ ജോസ്: , ‘ഐ..ക്യു- എ.സി. കോർഡിനേറ്റർ ഡോ.കെ.വി.ഉണ്ണികൃഷ്ണൻ, കണ്ണൂർ യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് അംഗം ഡോ.കെ .ടി.ചന്ദ്രമോഹൻ: സ്റ റൂഡൻ്റസ് യൂനിയൻ ചെയർപേഴ്സൺ ടി.വി.അനുപ്രിയ എന്നിവർ സംബന്ധിച്ചു.-