ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെതിരേ പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നല്‍കി.

തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​നെതിരേ പ്രതിപക്ഷം സ്പീക്കർക്ക് നോട്ടീസ് നല്‍കി. സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യെ​ന്ന് ആ​രോ​പി​ച്ച്‌ വി.​ഡി. സ​തീ​ശ​ന്‍ എംഎല്‍എയാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.

അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട റി​പ്പോ​ര്‍​ട്ടാ​ണ് ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി ന​ല്‍​കി​യ​തെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്നും ഇ​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ളി​ന്‍​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വു​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.