നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു

ഇടുക്കി സൂര്യനെല്ലി തിരുവള്ളുവർ കോളനിയിൽ കാട്ടാന ആക്രമണം. രാവിലെ നടക്കാൻ ഇറങ്ങിയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. സിങ്കുകണ്ടം കൃപാഭവനിൽ ബാബു(60) ആണ് കൊല്ലപ്പെട്ടത്. രാവിലെ 6 മണിയോടെയാണ് സംഭവം.

ബാബു വീടിനു സമീപം വച്ചു തന്നെ കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. വെളിച്ചക്കുറവ് മൂലം കാട്ടാന നിൽക്കുന്നത് ബാബുവിന്‍റെ ശ്രദ്ധയിൽപ്പെട്ടില്ല. മേഖലയില്‍ കാട്ടാന അക്രമണത്തില്‍ കൊല്ലപ്പെടുന്ന നാല്‍പ്പതാമത്തെ സംഭവമാണ് ഇത്.