നടന്‍ അഥര്‍വ മുരളിക്ക് കോവിഡ്

ചെന്നൈ: യുവനടൻ അഥർവ മുരളിക്ക് കോവിഡ് സ്ഥിരീകരിച്ചു. നടൻ തന്നെയാണ് സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. ചെറിയ ലക്ഷണങ്ങൾ കാണിച്ചതിനേത്തുടർന്ന് പരിശോധിച്ചപ്പോൾ കോവിഡ് കണ്ടെത്തുകയായിരുന്നു.

വീട്ടിൽ ക്വാറന്റീനിൽക്കഴിയുകയാണ്. അസുഖം മാറി ആരോഗ്യം വീണ്ടെടുത്ത് ഉടൻ തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നടൻ ട്വിറ്ററിൽ കുറിച്ചു.