നടന്‍ ദിലീപിന്റെ സുഹൃത്തിൻ്റെയും സഹോദരീ ഭര്‍ത്താവിൻ്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെയും സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെയും സൂരജിന്റെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് റെയ്ഡ്. പരിശോധന ഇപ്പോള്‍ അഞ്ചുമണിക്കൂര്‍ പിന്നിട്ടു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്.