നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍.

ചേവായൂരില്‍ നടിയും മോഡലുമായ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. കാസര്‍കോട് സ്വദേശിനി ഷഹനയാണ് മരിച്ചത്.ഭര്‍ത്താവ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. ജനലഴിയില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തന്റെ ജീവന്‍ അപകടത്തിലാണെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും ഷഹാന അറിയിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു