നടിയെ അപമാനിച്ച സംഭവം; പ്രതികൾ പേരും മൊബൈൽ നമ്പറും എഴുതിയില്ല

കൊച്ചി: മാളിൽ നടിയെ അപമാനിച്ച സംഭവത്തിൽ പ്രതികൾ മാളിൽ കടന്നത് പേരും മൊബൈൽ നമ്പറും നൽകാതെ ആണെന്ന് കണ്ടെത്തി.മറ്റൊരാളുടെ കൂടെ വന്നതാണെന്ന് സെക്യൂരിറ്റിക്കാരനെ കബളിപ്പിച്ച് ആണ് പ്രതികൾ അകത്തുകടന്നത്. പ്രതികൾ വന്നതും പോയതും മെട്രോറെയിൽ വഴിയാണെന്നും തിരിച്ചറിഞ്ഞു. മെട്രോ സ്റ്റേഷനിലെ സിസിടിവി കൾ പോലീസ് പരിശോധിക്കും.