നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചു. മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കവെയാണ് നിർണായക നീക്കവുമായി ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.എന്നാൽ ഗൂഢാലോചന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിൽ വേണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. കൂടുതൽ തെളിവുകൾ ഇന്ന് കോടതിയിൽ സമർപ്പിക്കാൻ സാധ്യതയുണ്ട്. കെട്ടിച്ചമച്ച കേസെന്നാണ് പ്രതിഭാഗത്തിന്റെ വാദം.