നടിയെ ആക്രമിച്ച കേസില്‍ സായി ശങ്കറിനെ ചോദ്യം ചെയ്യും.

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ സൈബര്‍ വിദഗ്ധന്‍ സായി ശങ്കറിനെ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ സായി ശങ്കറിന് അന്വേഷണസംഘം നോട്ടീസ് നല്‍കി. ദിലീപിന്റെയടക്കം ഫോണില്‍നിന്ന് സായിശങ്കര്‍ തെളിവ് നശിപ്പിച്ചെന്ന കണ്ടെത്തലിലാണ് നടപടി. ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപി മുന്‍പാകെ കീഴടങ്ങിയ  സായി ശങ്കറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.