നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകാത്തതിനാൽ തുടരന്വേഷണത്തിന് മൂന്ന് മാസം കൂടി
ക്രൈംബ്രാഞ്ച് സമയം തേടി. പ്രതികളുടെ ശബ്‌ദ സാമ്പിളുകൾ ശേഖരിക്കണമെന്ന് ക്രൈംബ്രാഞ്ച് വിചാരണ കോടതിയെ അറിയിച്ചു. കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താൻ ഉണ്ടെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു.