നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവൻ ഹാജരായി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി കാവ്യാ മാധവൻ ഹാജരായി. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയിലാണ് കാവ്യാമാധവൻ ഹാജരായത്.

നടിയെ ആക്രമിച്ച കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്.

കഴിഞ്ഞ മെയ്മാസത്തിൽ ഹാജരായിരുന്നെങ്കിലും കാവ്യയുടെ വിസ്താരം നടന്നിരുന്നില്ല.

കേസിൽ 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്. 2017 ലാണ് കൊച്ചിയിൽ നടി അക്രമത്തിന് ഇരയായത്