നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ സുപ്രീംകോടതിയിൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നു. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുന്നത്

സിആർപിസി 406 പ്രകാരമാണ് സർക്കാർ കോടതി മാറ്റത്തിനുളള ആവശ്യം ഹർജിയായി ഉന്നയിക്കുന്നത്.

ഹൈക്കോടതിയിൽ ഉന്നയിച്ച വാദമുഖങ്ങൾ തന്നെയായിരിക്കും പ്രധാനമായും സുപ്രീംകോടതിയിലും അറിയിക്കുക.

കോടതിയിൽ നടന്നിട്ടുളള മറ്റുകാര്യങ്ങൾ എല്ലാം നേരത്തേ ഹൈക്കോടതിയെ അറിയിച്ചിട്ടുളളതാണ്. അക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടായിരിക്കും ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരേ സുപ്രീംകോടതിയിലേക്ക് സംസ്ഥാനസർക്കാർ പോകുന്നത്.