നടി ആലിയ ഭട്ടിന് കോവിഡ്

ബോളിവുഡ് നടി ആലിയ ഭട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ആലിയ തന്നെയാണ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചയുടൻ തന്നെ താൻ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം സമ്പർക്കവിലക്കിൽ പോയെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും ആലിയ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.