നടി കരീന കപൂറിന് ആണ്‍ കുഞ്ഞ് ജനിച്ചു

മുംബൈ:ബോളിവുഡ് നടി കരീന കപൂറിന് വീണ്ടും ആണ്‍ കുഞ്ഞ് ജനിച്ചു. ഇന്ന് രാവിലെ 8 30യോടെയാണ് കുഞ്ഞിന്‍റെ ജനനം. ഇന്നലെ ബോംബെയിലെ ബ്രിഡ്ജ് കാന്‍ഡി ആശുപത്രിയില്‍ വൈകീട്ട് 5.30യോടെ കരീനയെ പ്രവേശിപ്പിച്ചിരുന്നു.

2016ല്‍ ആയിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കുട്ടി ജനിച്ചത്. ആദ്യത്തെ കുഞ്ഞ് തൈമൂര്‍ അലി ഖാന്‍ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ താരമാണ്.