നടി വിജയശാന്തി ബി.ജെ.പിയിൽ ചേർന്നു

ന്യൂഡൽഹി: നടി വിജയശാന്തി ബി.ജെ.പിയിൽ ചേർന്നു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിച്ചത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോൺഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചത്. 2014ലാണ് വിജയശാന്തി കോൺഗ്രസിൽ ചേർന്നത്.