നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി.

ഗൂഢാലോചനക്കേസിൽ നടൻ ദിലീപിൻ്റെ 6 ഫോണുകളും ഹൈക്കോടതിയ്ക്ക് കൈമാറി. രാവിലെ 10.15ന് ദിലീപിന്റെ കൈവശമുള്ള 6 ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥന്റെ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതി ഫോണുകൾ കൈമാറിയത്. അതേസമയം, നാലാം നമ്പർ ഫോൺ പ്രോസിക്യൂഷൻ ആവശ്യപ്പെടും. ഫോണുകൾ പരിശോധിക്കാനുള്ള ഏജൻസിയെ ഹൈക്കോടതി തീരുമാനിച്ചേക്കും.