നടൻ യൂസഫ് ഹുസൈന്‍ അന്തരിച്ചു.

മുംബൈ:നടൻ യൂസഫ് ഹുസൈന്‍(73) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്.മരുമകനും സംവിധായകനുമായ ഹന്‍സല്‍ മെഹ്തയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

നടന്മാരായ അഭിഷേക് ബച്ചന്‍, മനോജ് ബാജ്‌പെ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. 2003ല്‍ ആദ്യമായി ഒന്നിച്ചഭിനയിച്ച കുച്ച്‌ നാ ഹോ മുതലുള്ള അടുപ്പം കുറിച്ചാണ് അഭിഷേക് ആദരാഞ്ജലികള്‍ നേര്‍ന്നത്. ദൂം 2, റയീസ്, റോഡ് ടു സങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് യൂസഫ് ഹുസൈന്‍.