നടൻ രജനീകാന്ത് ആശുപത്രിയിൽ

ഹൈദരാബാദ്: നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രക്തസമ്മർദ്ദത്തിൽ ഉണ്ടായ വ്യതിയാനങ്ങളെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ട്.

നേരത്തെ രജനീകാന്തിൻ്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത്  എട്ടു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവച്ചിരുന്നു.