നടൻ വിൽ സ്മിത്ത് രാജിവച്ചു

അക്കാദമി ഓഫ് മോഷൻ പിക്ചർ ആന്റ് ആർട്ടിൽ നിന്ന് നടൻ വിൽ സ്മിത്ത് രാജിവച്ചു. ഓസ്‌കർ വേദിയിൽ അവതാരകന്റെ മുഖത്തടിച്ചതിൽ ഖേദം പ്രകടിപ്പിച്ചാണ് രാജി.

ഓസ്‌കർ വേദിയിലെ തന്റെ പെരുമാറ്റം അക്കാദമിയെ വഞ്ചിക്കുന്നതെന്ന് വിൽ സ്മിത്ത് പ്രതികരിച്ചു. അതുകൊണ്ട് തന്നെ എന്ത് ശിക്ഷാ വിധിയും സ്വീകരിക്കാൻ തയാറാണെന്ന് വിൽ സ്മിത്ത് അറിയിച്ചു.രാജി സ്വീകരിച്ചതായി അക്കാദമി അധ്യക്ഷൻ ഡേവിഡ് റൂബിൻ അറിയിച്ചു.