നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ആദ്യ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി.
ഫോര്‍ട്ട് കൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ ആദ്യ രണ്ടു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തളളി. ഒന്നാം പ്രതിയും ഹോട്ടല്‍ ഉടമയുമായ റോയി വയലാട്ടില്‍ രണ്ടാം പ്രതി സൈജു തങ്കച്ചന്‍ എന്നിവരുടെ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് നിരസിച്ചത്. കൂട്ടുപ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് പ്രതികള്‍ക്കെതിരായ കേസ്