നവംബർ 26 ന് ദേശീയ പണിമുടക്ക്

തിരുവനന്തപുരം: നവംബർ 26 ന് സംയുക്ത ട്രേഡ് യൂണിയൻ പൊതു പണിമുടക്ക് പ്രഖ്യാപിച്ചു.25 ന് അർധരാത്രി മുതൽ 26 ന് അർധരാത്രി വരെ 24 മണിക്കൂർ സമയത്തേക്കാണ്പണിമുടക്ക്.

കേന്ദ്രനയങ്ങൾക്കെതിരായി ദേശവ്യാപകമായി നടത്തുന്ന പണിമുടക്കിൽ സർക്കാർ ജീവനക്കാരും, ടാക്സി തൊഴിലാളികളും അസംഘടിത മേഖലയിലേതുൾപ്പെടെയുള്ള തൊഴിലാഴികളും പങ്കെടുക്കുന്നുണ്ട്

10 ദേശീയ സംഘടനകളും ബാങ്കിങ്, ഇൻഷുറൻസ്, റെയിൽവേ, കേന്ദ്ര- സംസ്ഥാന ജീവനക്കാർ എന്നിവരുടേതുൾപ്പെടെയുള്ള സംഘടനകളും പണിമുടക്കിൽ പങ്കെടുക്കുമെന്ന് ഇവർ പറഞ്ഞു.

സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ അത്യാവശ്യമില്ലാത്ത കാര്യങ്ങളിൽ പുറത്തിറക്കാതെ സഹകരിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.