നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ പോലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ വിജിയെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ ഒരു കടയിൽ നിന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ഭർത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതി കാമുകനൊപ്പം കഴിയുന്നതിന് വേണ്ടിയാണ് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി വീടിന് പിന്നിൽ കുഴിച്ചു മൂടിയത്. ഇന്ന് രാവിലെയാണ് മൃതദേഹം പരിസരവാസികൾ കണ്ടെത്തിയത്. പിന്നാലെ വിവരം പോലീസിൽ അറിയിച്ചു.