നവരാത്രി ആഘോഷങ്ങൾക്ക് ജീവനക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി ബാങ്ക്

തിരുവനന്തപുരം:നവരാത്രി ആഘോഷങ്ങൾക്ക്  ജീവനക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തി പൊതു മേഖല ബാങ്ക് ആയ യൂണിയൻ ബാങ്ക് ഇന്ത്യ.ഓരോ ദിവസവും നിർദേശിച്ചിട്ടുള്ള നിറത്തിനനുസരിച്ച് വസ്ത്രം ധരിച്ചില്ലെങ്കിൽ ജീവനക്കാർ 200 രൂപ പിഴയടക്കണം. സർക്കുലറിനെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി. നവരാത്രി ദിനങ്ങളിൽ ഒരോ ദിവസവും ജീവനക്കാർ ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറം ഉൾപ്പെടുത്തിയാണ് യൂണിയൻ ബാങ്ക് ജനറൽ മാനേജർ സർക്കുലർ  പുറപ്പെടുവിച്ചത്. നവരാത്രി ആഘോഷങ്ങൾ സമാപിക്കുന്ന പതിനഞ്ചാം തീയതി വരെ ധരിക്കേണ്ട നിറങ്ങളാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ദിവസവുംഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ഡ്രസ് കോഡിനെതിരെ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി.

ബാങ്കിൻറെ മുംബൈ ആസ്ഥാനത്തു നിന്നാണ് ശാഖകളിലേക്ക് സർക്കുലർ നൽകിയിരിക്കുന്നത്. ബാങ്ക് ശാഖകളിൽ ഇൻഡോർ ഗെയിമുകൾ സംഘടിപ്പിക്കണമെന്നും സർക്കുലറിൽ നിർദേശമുണ്ട്.