നവവധു ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭർത്താവിന്‍റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെ കുളിമുറിയിൽ കഴുത്തറുക്കപ്പെട്ട നിലയിലാണ് കല്ലമ്പലം സുനിതാ ഭവനിൽ ആതിരയെന്ന 24 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിഞ്ഞ നിലയിലാണ്.

ശരത്തിന്റെ അച്ഛനും അമ്മയും തൊട്ടടുത്ത് മറ്റൊരു വീട്ടിലാണ് താമസം. വീട്ടിൽ ആരെയും കാണാത്തതിനാൽ ആതിരയെ ഫോണിൽ വിളിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് ശരത്തിന്റെ അമ്മയെ വിളിച്ചുവരുത്തി.

ഇരുവരും ചേർന്ന് വീട്ടിനകത്ത് തിരിഞ്ഞെങ്കിലും ആതിരയെ കണ്ടില്ല. തുടർന്ന് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയിൽ പോയിരുന്ന ശരത്തിനെ വിളിച്ചു. ആശുപത്രിയിൽനിന്നു മടങ്ങി വരുകയാണെന്നും എത്തിയശേഷം അന്വേഷിക്കാമെന്നും പറഞ്ഞു. ശരത് എത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോൾ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.

വാതിൽ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഉടനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ഒന്നര മാസം മുൻപായിരുന്നു വിവാഹം. കല്ലമ്പലം പോലീസ് കേസെടുത്തു.