നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചതായി പരാതി

മലപ്പുറം:പൊന്നാനിയിൽ നാടോടി സംഘം മയിലിനെ പിടികൂടി കറിവെച്ചു. പൊന്നാനി കുണ്ടുകടവ് ജങ്ഷനിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് തുയ്യത്ത് നിന്നും മയിലിനെ പിടികൂടി കറിവെച്ചത്.തമിഴ്നാട് സ്വദേശികളായ ശിവ, മീനാക്ഷി, ഗണേശൻ എന്നിവർ ചേർന്നാണ് മയിലിനെ കറി വെച്ചത്

തുയ്യം ഭാഗത്ത് രണ്ട് മയിലുകൾ അലഞ്ഞ് തിരിഞ്ഞു നടന്നിരുന്നു. ഇതിൽ ഒരു മയിലിനെ കാണാതായതോടെ അന്വേഷിച്ചെത്തിയവരാണ് മയിൽ കറി കണ്ടത്. നാട്ടുകാർ ഫോറസ്റ്റിലും, പൊലീസിലും വിവരമറിയിച്ചു.