നാദിര്‍ഷയുടെ മകളുടെ വിവാഹവേദിയിൽ തിളങ്ങി ദിലീപും കാവ്യ മാധവനും മീനാക്ഷിയും.

സംവിധായകനും നടനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹവേദിയിൽ തിളങ്ങി ദിലീപും കാവ്യ മാധവനും മീനാക്ഷിയും. ആയിഷയുടെ വിവാഹ തലേന്നുള്ള ചടങ്ങിലെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 

മീനാക്ഷിയുടെ അടുത്ത സുഹൃത്താണ് ആയിഷ. ഇവര്‍ ഒരുമിച്ചുള്ള ടിക് ടോക് വിഡിയോസ് വൈറലായിരുന്നു. രണ്ട് പെൺമക്കളാണ് നാദിർഷ–ഷാഹിന ദമ്പതികൾക്ക്. ഖദീജയാണ് ഇളയമകൾ. കഴിഞ്ഞ വർഷം നവംബറിലായിരുന്നു  ആയിഷയുടെ വിവാഹനിശ്ചയച്ചടങ്ങ് നടന്നത്. ഈ ചടങ്ങിലും ദിലീപും കാവ്യ മാധവനും മീനാക്ഷിയും പങ്കെടുത്തിരുന്നു. 

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകന്‍ ബിലാലാണ് ആയിഷയെ വിവാഹം ചെയ്യുന്നത്. ഫെബ്രുവരി 11നാണ് വിവാഹം. തുടർന്ന് ഫെബ്രുവരി 14ന് സിനിമാരംഗത്തെ സുഹൃത്തുക്കൾക്കായി റിസ്പഷനും നടക്കും.