നാളെ അവശ്യ സർവീസ് മാത്രം; അനുവനദീയമായവ ഇവ
നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജനുവരി 23, 30 (ഞായറാഴ്ച) തീയ്യതികളിൽ ജില്ലയിൽ അവശ്യസർവ്വീസുകൾ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു.
ഞായറാഴ്ച ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ആയിരിക്കും.
പ്രസ്തുത ദിവസങ്ങളിൽ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികളും സംവിധാനങ്ങളും മാത്രമേ അനുവദിക്കുകയുള്ളൂ.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളും ബോർഡുകളും കോർപ്പറേഷനുകളും പ്രവർത്തിക്കാം. ജീവനക്കാർക്ക് സ്ഥാപനമേധാവികൾ അനുവദിച്ച തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
അടിയന്തര- അവശ്യ വസ്തുക്കളുടെ നിർമ്മാണത്തിലേർപ്പെടുന്ന ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പ്രവർത്തനം ആവശ്യമുള്ള എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്പനികളും തുറന്ന് പ്രവർത്തിക്കാം. സ്ഥാപന ഉടമ നൽകിയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് തൊഴിലാളികൾക്ക് യാത്ര ചെയ്യാം.
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളായ സ്ഥാപനങ്ങളുടെ തൊഴിലാളികൾക്ക് അതത് സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യാം.
ഹോസ്പിറ്റലിലേക്ക് പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോവിഡ് വാക്‌സിനേഷൻ എടുക്കാൻ വേണ്ടി പോകുന്നവർക്കും ബന്ധപ്പെട്ട രേഖകൾ കാണിച്ച് യാത്ര ചെയ്യാം.
ദീർഘദൂര ബസ് സർവ്വീസുകൾ, ട്രെയിൻ, വിമാനയാത്ര എന്നിവ അനുവദനീയമാണ്. പൊതുഗതാഗതം, ചരക്ക് വാഹനങ്ങൾ, എയർ പോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യവാഹനങ്ങൾ എന്നിവക്ക് യാത്രാരേഖകൾ കാണിച്ച് യാത്ര ചെയ്യാം.
അനാദിക്കടകൾ, പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന കടകൾ, മിൽക്ക് ബൂത്തുകൾ, മത്സ്യം, മാംസം വിൽക്കുന്ന കടകൾ, കള്ളു ഷാപ്പ്, എന്നിവ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാം. ഹോട്ടലുകൾ, ബേക്കറികൾ എന്നിവ ഹോംഡെലിവറി, പാഴ്‌സൽ സംവിധാനത്തിൽ മാത്രം രാവിലെ ഏഴ് മണിമുതൽ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവർത്തിക്കാം.
വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആൾക്കാരെ മാത്രമേ അനുവദിക്കൂ.
ചടങ്ങിൽ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.
ഇ-കൊമേഴ്‌സ്, കൊറിയർ സർവ്വീസുകൾ രാവിലെ ഏഴ് മണി മുതൽ രാത്രി ഒമ്പത് മണിവരെ പ്രവർത്തിക്കാം.
ഞായറാഴ്ചത്തേക്ക് മുൻകൂട്ടി ഹോട്ടലുകളും റിസോർട്ടുകളും ബുക്ക് ചെയ്ത ടൂറിസ്റ്റുകൾക്ക് അവിടെ താമസിക്കുന്നതിലേക്ക് യാത്ര ചെയ്യാം.
പാചക വാതകം, പ്രകൃതി വാതകം എന്നിവയുമായി പോകുന്ന വാഹനങ്ങൾ.
മത്സര പരീക്ഷകളുടെ നടത്തിപ്പുും പരീക്ഷാർത്ഥികളുടെ സഞ്ചാരവും.
സർക്കാർ സ്വകാര്യ മേഖലയിലുള്ള ഡിസ്‌പെൻസറികൾ, മെഡിക്കൽ സ്റ്റോറുകൾ, മെഡിക്കൽ ഉപകരണ സ്റ്റോറുകൾ, ക്ലിനിക്കുകൾ, നഴ്‌സിംഗ് ഹോമുകൾ, ലബോറട്ടറികൾ, ആംബുലൻസുകൾ, അനുബന്ധ മെഡിക്കൽ സ്ഥാപനങ്ങൾ.
ടോൾ ബൂത്ത്.
പ്രിന്റ്, ഇലക്ട്രോണിക്ക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ്,
ശുചീകരണ പ്രവൃത്തികൾ.
വാഹനങ്ങളുടെ അടിയന്തര റിപ്പയറിംഗ് നടത്തുന്ന വർക്ക്‌ഷോപ്പുകൾ