നാളെ കേരളത്തിലെ മുഴുവൻ കടകളും തുറന്നു പ്രവർത്തിക്കും

നാളെ ഹർത്താൽ ദിനത്തിലും കേരളത്തിലെ മുഴുവൻ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. വ്യാപാരികൾ മാത്രം സമരത്തിൽ പങ്കെടുക്കേണ്ടെന്ന് സംസ്ഥാന പ്രസി‍ഡന്റ് പി. കുഞ്ഞാവുഹാജി അറിയിച്ചു. ഇതനുസരിച്ചാണ് മുഴുവൻ കടകളും തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചത്.