നാളെ വൈദ്യുതി മുടങ്ങും

110 കെവി അഴീക്കോട് സബ്സ്റ്റേഷനിൽ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ അഴീക്കോട് സബ്സ്റ്റേഷൻ, 33 കെവി കണ്ണൂർ ടൗൺ സബ്സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
മാങ്ങാട് 110 കെവി സബ്‌സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജനുവരി 23 ഞായർ രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ സബ്‌സ്റ്റേഷൻ പരിധിയിൽ നിന്നുള്ള വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.