നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പയ്യന്നൂര്‍ സ്റ്റേഡിയം – സഹകരണ ആശുപത്രി റോഡ്, സ്റ്റേഡിയം പരിസരം, മാവിച്ചേരി, കോമ്രേഡ് ക്ലബ് പരിസരം, കുന്നത്ത് മന, കിഴക്കേ കണ്ടങ്കാളി, മണിയന്‍ റോഡ്, ചാപ്പന്‍മുക്ക് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഒണ്ടേന്‍ റോഡ്, ആര്‍ട്ടില്ലറി റോഡ്, പോസ്റ്റ് ഓഫീസ് റോഡ്, ആറാട്ട് റോഡ് എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്തപ്പുര ടൗണ്‍, ചന്തപ്പുര ടവര്‍, പൊള്ളാലം മിനി എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദുതി മുടങ്ങും.

പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊന്നമ്പാറ, കൊരമ്പ കല്ല്, പൊന്നംവയല്‍, കൊട്രടി, വള്ളിപിലാവ്, പോത്താംകണ്ടം, നീലിരിങ്ങ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പ്രരിധിയില്‍ മാര്‍ച്ച് 16 ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.