നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥങ്ങൾ

മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പാവന്നൂര്‍ സ്‌കൂള്‍, പാവന്നൂര്‍ ബാലവാടി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ താണ്ടാനാട്ടുപൊയില്‍, പെരിങ്ങോം ബി എസ് എന്‍ എല്‍ എന്നീ ഭാഗങ്ങളില്‍ ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വില്ലേജുമുക്ക് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി 20 ശനിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും