നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുതിരത്തടം, വള്ളുവന്‍കടവ്, ബാലന്‍ കിണര്‍, കോട്ടക്കുന്ന്, അറബി കോളേജ്, പരപ്പില്‍, എ കെ ജി റോഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ കെ പി നഗര്‍, പെരിങ്ങോം കോളേജ് , വയക്കര ജംഗ്ഷന്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തൈക്കണ്ടി സ്‌കൂള്‍, ചെമ്പിലോട് എസ്റ്റേറ്റ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചോലപ്പാലം ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വില്ലേജ് മുക്ക്, സലഫി, ഇന്ദിരാനഗര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും