നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പെരുമ്പ ഗാന്ധിമുക്ക്, കോറോം റോഡ്, ഹുസൈന്‍മാള്‍, രാജധാനി ഗോള്‍ഡ് പരിസരം, ചിറ്റാരി കൊവ്വല്‍, മലബാര്‍ ഗോള്‍ഡ്, എബിസി, പെരുമ്പമുത്തപ്പന്‍ ക്ഷേത്ര പരിസരം, ഫിഷ് മാര്‍ക്കറ്റ്, സെന്‍ട്രല്‍വുഡ് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.പെരളശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍

പരിധിയിലെ ദാസന്‍ പീടിക, ചോരക്കുളം, പിലാഞ്ഞി, വെള്ളച്ചാല്‍ക്കര എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ പെരിങ്ങോം കെ പി നഗര്‍, എവറസ്റ്റ് വുഡ്, ഫോം എക്‌സ്, കരിന്തടം ക്രഷര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അരയമ്പേത്, കിഴക്കേമൊട്ട, കുന്നുംകൈ, കാഞ്ഞിരത്തറ സൊസൈറ്റി എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കുഞ്ഞിമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പുതിയ പുഴക്കര, അണീക്കര, തെക്കുമ്പാട്, തെക്കുമ്പാട് ബി ടി എസ്, വീ വണ്‍ ക്ലബ്ബ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും, ഏഴിമല, കുതിരുമ്മല്‍, കുതിരുമ്മല്‍ കളരി, തെരു എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 9.30 മുതല്‍ 11.30 വരെയും, അങ്ങാടി, കൊയപ്പാറ, തലായി എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11.30 മുതല്‍ ഉച്ചക്ക് 1.30 വരെയും വൈദ്യുതി മുടങ്ങും.