നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടങ്കാളി സ്‌കൂള്‍, കാരളി അമ്പലം, കണകത്തറ, രണ്ടാലിന്‍കീഴില്‍, പി എച്ച് സി പരിസരം, കണ്ണങ്ങാട്ട് എന്നീ ഭാഗങ്ങളില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ പാണപ്പുഴ റേഷന്‍ ഷോപ്പ്, പാണപ്പുഴ പഴയ പോസ്റ്റോഫീസ്, തുമ്പത്തടം എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചന്ദ്രവയല്‍, പെരിങ്ങോം കരിന്തടം ക്രഷര്‍, ഫോം എക്‌സ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.