നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷന് കീഴിലെ പൊന്നച്ചേരി, ആലക്കാട് വലിയ പള്ളി, ആലക്കാട് ചെറിയ പള്ളി, ഊരടി, ഏഴും വയൽ, ഏര്യം ടവർ, ഏര്യം ടൗൺ, കണ്ണങ്കൈ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ഇന്ന് (മെയ് 31 തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയും കായപൊയിൽ, വെള്ളോറ ടൗൺ , കാര്യപ്പള്ളി ട്രാൻസ്‌ഫോർ പരിധിയിൽ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വെള്ളോറ ടൗൺ , വെള്ളോറ ടവർ, ചെക്കി കുണ്ട്, കോയിപ്ര, താളിച്ചാൽ എന്നീ ട്രാൻസ്ഫോർ പരിധിയിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കെഎസ്ഇബി ഓഫീസ് മുതൽ താഴെ ചൊവ്വ ബസാർ, താഴെ ചൊവ്വ ബൈപാസ്, റെയിൽവേ ഗേറ്റ്, തങ്കേക്കുന്ന്, മാസ്റ്റർ ക്ലബ്ബ് റോഡ്, കിഴക്കേക്കര, തെഴുക്കിൽ പീടിക, കിഴുത്തള്ളി, ഓവ് പാലം, ഉമാമഹേശ്വരി ക്ഷേത്രം റോഡ്, കൃഷ്ണപുരം മുക്ക് റോഡ് എന്നീ ഭാഗങ്ങളിൽ ഇന്ന് (മെയ് 31 തിങ്കളാഴ്ച) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.