നിക്ഷേപ തട്ടിപ്പ്; അർബൻനിധിക്കെതിരെ കേസ്
മയ്യിൽ.ഉയർന്ന ലാഭവിഹിതം വാഗ്ദാനം നൽകി നിക്ഷേപകരിൽ നിന്നും പണം വാങ്ങി വഞ്ചിച്ച കണ്ണൂരിൽ പ്രവർത്തിച്ച അർബൻ നിധിക്കെതിരെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. മയ്യിൽ അടൂരിലെ അനുശ്രീ നിവാസിൽ മോഹനൻ്റെ മകൻ അജീഷിൻ്റെ പരാതിയിലാണ് അർബൻ നിധി ഡയറക്ടർമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കേസെടുത്തത്.
2021 ജനുവരി 29 മുതൽ കൂടുതൽ ലാഭവിഹിതം വാഗ്ദാനം നൽകി 9.85 ലക്ഷം രൂപ വാങ്ങിയ ശേഷം ലാഭവിഹിതമോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.