നിതിന കൊലപാതകം; പ്രതിയെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തും

നിതിന കൊലപാതകം; പ്രതി അഭിഷേകിനെ ഇന്ന് പാലാ കോളജിലെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.

നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. ബ്ലേഡ് വാങ്ങിയത് ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നെന്നും പ്രതിയുടെ മൊഴി.