നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്.
ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. വ്യാഴാഴ്ച സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ ഏപ്രിൽ പത്ത് മുതൽ നിലവിൽ വരും
ബസുകളിൽ ഇരുന്ന് മാത്രം യാത്ര, തിയേറ്ററിലും വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഷോപ്പിങ് മാളിലും ഒരുസമയം 50 ശതമാനം പേർക്ക് മാത്രം പ്രവേശനം, വിവാഹങ്ങളിൽ 100 പേർ മാത്രം, മതപരമായ പരിപാടികൾ ചടങ്ങുകൾ മാത്രമായി ചുരുക്കണം, ആഘോഷങ്ങൾ പാടില്ല, രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങളിൽ സന്ദർശനം അനുവദിക്കരുത് തുടങ്ങിയവയാണ് പുതിയ നിയന്ത്രണങ്ങൾ.