നിയമന ശുപാര്‍ശ ജൂണ്‍ 1 മുതല്‍ ഡിജിലോക്കറിലും

.

ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന ശുപാര്‍ശ മെമ്മോകള്‍ ജൂണ്‍ 1 മുതല്‍ ഡിജിലോക്കറില്‍കൂടി ലഭ്യമാക്കാന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ തീരുമാനിച്ചു.

പിഎസ് സി സ്വന്തമായി വികസിപ്പിച്ചെടുത്ത റൊട്ടേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച്‌ നിയമന ശുപാര്‍ശ തയ്യാറാക്കാന്‍ കമീഷന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം തസ്തികകളിലും ഈ സോഫ്റ്റ്വെയര്‍ പ്രാവര്‍ത്തികമാക്കാനാണ് ആലോചന. ഇത് മുഖേന റൊട്ടേഷന്‍ തയ്യാറാക്കുന്ന തസ്തികകള്‍ക്കാണ് ആദ്യഘട്ടത്തില്‍ മെമ്മോ ഡിജി ലോക്കറില്‍കൂടി ലഭിക്കുന്നത്. പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്തവര്‍ക്കാണ് ഈ സേവനം ലഭിക്കുക. നിയമന ശുപാര്‍ശ മെമ്മോ നേരിട്ട് അയച്ചുകൊടുക്കുന്ന നിലവിലെ രീതി തുടരും