നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

കേരള നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിന് ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ കേന്ദ്ര-സംസ്ഥാന, പൊതുമേഖലാ സ്ഥാപനങ്ങളും ബാങ്കുകളും അവരുടെ ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കേണ്ടതാണ്. ഇതിനുവേണ്ടിയുള്ള നിശ്ചിത പ്രൊഫോര്‍മ kannur.gov.in എന്ന പോര്‍ട്ടലില്‍ നിന്നും ബന്ധപ്പെട്ട സ്ഥാപനമേധാവികള്‍ covid vaccine proforma for polling officials എന്ന ലിങ്ക് ഡൗണ്‍ ലോഡ്‌ചെയ്ത് സൈറ്റില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശാനുസരണം അയക്കേണ്ടതാണ്. തന്നിട്ടുള്ള എക്‌സല്‍ ഫോര്‍മാറ്റില്‍ ജീവനക്കാരുടെ വിവരങ്ങള്‍ രേഖപ്പെടുത്തി ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് kannurelectioncowin@gmail.com എന്ന e.mail ല്‍ അയക്കണമെന്ന് ജല്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.