നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം.
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ ഇരുപത്തിരണ്ടാമത്തെ സമ്മേളനം ആരംഭിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു.പ്രതിഷേധ ബാനറുകളും പ്ലക്കാർഡികളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കേരളീയ വേഷത്തിലാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയത്. സ്പീക്കര്‍ക്കെതിരെ മുദവാക്യവുവും ഉയര്‍ന്നു. ഭരണഘടനാപരമായ ബാധ്യതയാണ് നിര്‍വഹിക്കുന്നതെന്നും, അതിനെ തടസ്സപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ഒടുവില്‍ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി