നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി.

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ഈ പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണ്. അതുകൊണ്ട് തന്നെ അത് നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടായിരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ന്യായ് പദ്ധതിയാണ് പ്രകടനപത്രികയുടെ കാതൽ. ക്ഷേമപെൻഷൻ 3000 രുപയാക്കി ഉയർത്തും. ക്ഷേമ കമ്മീഷൻ രൂപീകരിക്കും തുടങ്ങിയ വാഗ്ദ്ധാനങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് പ്രകടനപത്രിക

ലൈഫ് പദ്ധതിയുടെ അപാകത പരിഹരിച്ച് പുതിയ ഭവന പദ്ധതി കൊണ്ടുവരും. കാരുണ്യ ആരോഗ്യ പദ്ധതി പുനഃസ്ഥാപിക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ശബരിമല ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം കൊണ്ടുവരും പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും.രണ്ടു ലക്ഷം വരെയുള്ള എല്ലാ കാർഷിക കടങ്ങൾ എഴുതിത്തള്ളും. മത്സ്യത്തൊഴിലാളികൾക്ക് ഭവനപദ്ധതി സഹായം. ന്യായ് പദ്ധതിയില് ഉൾപ്പെടാത്ത അർഹരായ വീട്ടമ്മമാർക്ക് മാസം 2000 രൂപ.

എല്ലാ ഉപഭോക്താക്കൾക്കും നൂറു യൂണിറ്റ് വൈദ്യുതി സൗജന്യം.

കൂടുതൽ വിഭവങ്ങളുമായി കൂടുതൽ പേർക്ക് സൗജന്യ ഭക്ഷ്യ കിറ്റ്.

മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾക്ക് ഇന്ധന സബ്സിഡി.

അർഹരായവർക്ക് 5 ലക്ഷം വീട്. ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷിക്കും.

രാഷ്ട്രീയ സംഘർഷങ്ങൾ തടയാൻ പീസ് ആൻഡ് ഹാർമണി വകുപ്പ് രൂപീകരിക്കും.

ജനങ്ങളുടെ പ്രകടനപത്രികയാണ് യുഡിഎഫ് പുറത്തിറക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൂർണമായും നടപ്പാക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നും അദ്ദേഹം പറഞ്ഞു.